Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Free Eye Examination

Thrissur

സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന കേ​ന്ദ്രം ആ​രം​ഭി​ച്ചു

ചാ​ല​ക്കു​ടി: ല​യ​ൺ​സ് ക്ല​ബി​ന്‍റെ 365 ദി​ന സേ​വ​നപ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന കേ​ന്ദ്രം ചി​റ്റി​ല​പ്പി​ള്ളി ഒ​പ്റ്റി​ക്ക​ൽ​സി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഇ​ട്ടൂ​പ്പ് കോ​നൂപ്പ​റ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ആ​ലീ​സ് ഷി​ബു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മു​ൻ മ​ൾ​ട്ടി​പ്പി​ൾ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ സാ​ജു ആ​ന്‍റണി പാ​ത്താ​ട​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​എം​ടി കോ -​ഓ​ർ​ഡി​നേ​റ്റ​ർ ജെ​ യി​ൻ ചി​റ്റി​ല​പ്പി​ള്ളി, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം. ​ഡി. ജെ​യിം​സ്, ക്ല​ബ് സെ​ക്ര​ട്ട​റി വി.​സി. പീ​റ്റ​ർ . ട്ര​ഷ​റ​ർ ജോ​ബി മേ​ലേ​ട​ത്ത് എ​ന്നി​വ​ർ പ്രസം​ഗി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വ​ർ​ഷം മു​ഴു​വ​ൻ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

പ​രി​ശോ​ധ​ന​യി​ൽ ​തി​മി​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന അ​ർ​ഹ​രാ​യ രോ​ഗി​ക​ൾ​ക്ക് തു​ട​ർ​ചി​കി​ത്സ​യും തി​മി​ര ശ​സ്ത്ര​ക്രി​യ​യും പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​മെ​ന്ന് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Latest News

Corehub Up